ചെന്നൈ: ലൈസൻസില്ലാതെ ബൈക്ക് റെയ്സ് നടത്തിയതിന് നടൻ ധനുഷിന്റെ മൂത്തമകൻ യാത്ര രാജയ്ക്ക് തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തി. 18 വയസ്സ് തികയാത്തതും ഹെൽമെറ്റ് വെക്കാത്തതുമാണ് നടപടിയിലേക്കു നയിച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഡ്രൈവിങ് ലൈസൻസില്ലാതെ പൊതുസ്ഥലത്ത് ബൈക്ക് ഓടിച്ചതിനും ചേർത്ത് 1000 രൂപയാണ് പിഴ.
17- കാരനായ യാത്ര രാജയുടെ ബൈക്ക് റെയ്സ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽതരംഗമായതിനു പിന്നാലെയാണ് നടപടി. പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിൽനിന്ന് ധനുഷിന്റെ വീട്ടിലേക്കാണ് യാത്രാരാജ് ബൈക്ക് റെയ്സ് നടത്തിയത്. ദൃശ്യങ്ങളിൽ വാഹനനമ്പർ പ്ലേറ്റ് മറച്ചു വെച്ചിരുന്നു. സഹായിയും യാത്രരാജയും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.
ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ സഹായി തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ഒരു വർഷം മുമ്പാണ് ധനുഷും ഐശ്വര്യയും വേർപിരിഞ്ഞത്. നിയമപരമായി ഇതുവരെയും ബന്ധം വേർപെടുത്തിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]