
കൊച്ചി:ആലുവയിൽ വൻ സ്പിരിറ്റ് വേട്ട. 8000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലുവയിലെ പെയിന്റ് നിർമാണ കമ്പനിയിൽ ചെറിയ ജാറുകളിലാക്കി കാർട്ടൺ ബോക്സുകളിൽ ഭൂഗർഭ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സാനിറ്റൈസർ എന്ന വ്യാജേനയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.ഏകദേശം 243 കന്നാസുകൾ കണ്ടെടുത്തിട്ടുണ്ട്.
എടയാർ വ്യവസായ മേഖലയിലാണ് പെയിൻറ് കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്നുള്ള രഹസ്യവിവരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തി വരുന്നതിനിടെ,ആലുവ ദേശീയപാതയിൽ നിന്ന് ഇന്നലെ രാത്രി രണ്ട് പേരെ പിടികൂടി.രാജക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസൺ എന്നിവരാണ് പിടിയിലായത്.
ഇവരടെ വാഹനത്തിൽനിന്ന് സ്പിരിറ്റ് കന്നാസുകൾ കണ്ടെടുത്തു. എടയാറിലെ കമ്പനിയിൽ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൽ മൊഴി നൽകി. തുടർന്ന് പ്രതികളെയും കൊണ്ട് കമ്പനിയിലെത്തുകയായിരുന്നു. കമ്പനിയുടെ മുറ്റത്ത് രഹസ്യ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]