ഒരു വിസ്കിക്ക് എത്ര രൂപ വില വരും? ലണ്ടനിൽ നടന്ന സോത്ത്ബിയുടെ ലേലത്തിൽ ഒരു കുപ്പി സ്കോച്ച് വിസ്കി വിറ്റുപോയത് 2.2 ദശലക്ഷം പൗണ്ടിനാണ്. അതായത് ഏകദേശം 22 കോടി രൂപയ്ക്ക്. ഒരു കുപ്പി വൈനിനോ സ്പിരിറ്റിനോ ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും ഉയർന്ന ലേലത്തുകയാണ് ഇത്.
റെക്കോർഡ് തുകയ്ക്കാണ് ഒരു കുപ്പി മക്കാലന് അദാമി വിസ്കി ലേലത്തിൽ വിറ്റത്. “ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിസ്കി” എന്നറിയപ്പെടുന്ന മക്കാലൻ അദാമി 1926 വാങ്ങാൻ കടുത്ത മത്സരമാണ് നേരിട്ടത്. അറുപത് വർഷം പഴക്കമുള്ള, അതായത് 1986-ൽ നിർമ്മിച്ച വിസ്കി ആണിത്. അന്ന് 40 കുപ്പികൾ മാത്രമാണ് അപൂർവ വിസ്കി നിർമ്മിച്ചത്.
ALSO READ:ഒരു മാക്സി ഡ്രസ്സിന് ഇത്രയും വിലയോ! ഇഷ അംബാനിയുടെ വസ്ത്രം ഞെട്ടിച്ചു
ഇറ്റാലിയൻ കലാകാരനായ വലേരിയോ അദാമി രൂപകൽപ്പന ചെയ്ത ലേബൽ ഉള്ള കുപ്പികളാണ് ഇത്. 2019-ൽ, അതേ പെട്ടിയിൽ നിന്നുള്ള മറ്റൊരു കുപ്പി സോത്ത്ബൈസ് ഏകദേശം 1.5 ദശലക്ഷം പൗണ്ടിന് വിറ്റിരുന്നു. അത് അക്കാലത്തെ റെക്കോർഡ് വിലയായിരുന്നു.
“ഓരോ ലേലക്കാരനും വിൽക്കാൻ ആഗ്രഹിക്കുന്നതും ഓരോ ഉപഭോക്താവും വാങ്ങാൻ ആഗ്രഹിക്കുന്നതുമായ ഒരേയൊരു വിസ്കിയാണ് മക്കാലൻ 1926.” എന്ന് സോത്ബിയുടെ സ്പിരിറ്റ്സിന്റെ ആഗോള തലവനായ ജോണി ഫൗൾ വിൽപ്പനയെക്കുറിച്ച് പറഞ്ഞു.
also read: സെമിഫൈനലിൽ അനുഷ്കയുടെ കിടിലൻ ഔട്ഫിറ്റ്; വില കേട്ട് ഞെട്ടി ആരാധകർ
മക്കാലന്റെ മാസ്റ്റർ വിസ്കി മേക്കറായ കിർസ്റ്റീൻ കാംപ്ബെൽ, വിസ്കി റീകണ്ടീഷൻ ചെയ്യുന്നതിനിടെ അതിന്റെ സാമ്പിൾ എടുത്ത അനുഭവം പങ്കുവെച്ചു. സമ്പന്നമായ കറുത്ത ചെറി കമ്പോട്ട്, സ്റ്റിക്കി ഈന്തപ്പഴങ്ങൾ, തീവ്രമായ മധുരമുള്ള പുരാതന ഓക്ക് എന്നിവയുടെ സുഗന്ധങ്ങളുള്ള
വിസ്കിയിൽ ഡാർക്ക് ചോക്ലേറ്റ്, ട്രെക്കിൾ, ഇഞ്ചി എന്നിവയുടെ സാന്നിധ്യവും കാംബെൽ എടുത്തുപറയുന്നു.
Last Updated Nov 20, 2023, 6:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]