കോട്ടയം: കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചതിനാലെന്ന് സ്ഥിരീകരണം. കാർബൺ മോണോക്സൈഡ് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച വൈകിട്ട് കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.
കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന് കാറിന്റെ അരികില്‍ കാറിന്റെ അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പാമ്പാടി പോലിസ് സ്ഥലത്തെത്തി ഡോറിന്റെ ചില്ല് തകർത്ത് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങി നിരവധി ചിത്രങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]