
തിരുവനന്തപുരം: സൈനിക, അർധസൈനിക ക്യാന്റീനുകൾ വഴി വിൽക്കുന്ന വിദേശമദ്യത്തിലെ സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 21 രൂപയിൽ നിന്ന് 25 രൂപയാകും. ഇതോടെ ക്യാന്റീനുകൾ വഴി വിൽക്കുന്ന മദ്യത്തിന് വിലകൂടും. കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ യൂണിറ്റുകളിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുമായി ചേർന്ന് മദ്യം ഉത്പാദിപ്പിക്കാൻ നിലവിലുള്ള ഫീസ് നിരക്ക് രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കും.
ലൈസൻസികളുടെ ക്രമക്കേടിന് വിദേശമദ്യ ചട്ടം 34 അനുസരിച്ച് ഈടാക്കാവുന്ന പിഴയും ഇരട്ടിയാക്കിയിട്ടുണ്ട്. നിലവിലുള്ള 15,000 രൂപ 30,000 ആും 50,000 എന്നത് ഒരുലക്ഷമായും ഉയർത്താനാണ് മദ്യനയം ശുപാർശ ചെയ്തിട്ടുള്ളത്. ബാർ ലൈസൻസിൽ സർവീസ് ഡെസ്ക് സ്ഥാപിക്കാനുള്ള ഫീസ് 50,000 ആക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് 25,000 ആയിരുന്നു.
അഡീഷണൽ ബാർ കൗണ്ടറിനുള്ള ഫീസ് 30,000 രൂപയിൽ നിന്ന് 50,000 ആക്കിയിട്ടുണ്ട്. കേരളത്തിലെ ഡിസ്റ്റിലറികൾ അവരുടെ ബ്രാൻഡ് രജിസ്റ്റർ ചെയ്യാനുള്ള ഫീസ് ഒരു ലക്ഷമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 75,000 ആയിരുന്നു.
The post സൈനിക ക്യാന്റീനുകളിലെ മദ്യത്തിന് ഇനി വില കൂടും; ബാറുകൾക്കും ഫീസ് വർധന appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]