അബുദാബി: യുഎഇയില്‍ ഭക്ഷണം പാഴാക്കുന്ന വീടുകള്‍ക്ക് പിഴ ചുമത്തുന്ന കാര്യം പരിഗണനയില്‍. ശരാശരി അറുപത് ശതമാനം ഭക്ഷണവും വലിച്ചെറിയുന്നത് കുടുംബങ്ങളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് യുഎഇയുടെ ഫുഡ് ലോസ് ആന്‍ഡ് വേസ്റ്റ് ഇനിഷ്യേറ്റീവ് ‘നിഅ്മ’യുടെ തലവന്‍ ഖുലൂദ് ഹസന് അല്‍ നുവൈസ് പറഞ്ഞു.
വര്‍ഷത്തില്‍ 600 കോടി ദിര്‍ഹത്തിന്റെ ഭക്ഷണം യുഎഇയില്‍ പാഴാക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 2020ലെ ഭക്ഷ്യ സുസ്ഥിര സൂചിക അനുസരിച്ച് യുഎഇയില്‍ ഒരു വ്യക്തി വര്‍ഷത്തില്‍ ശരാശരി 224 കിലോ ഭക്ഷണം പാഴാക്കുന്നുണ്ട്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കാള്‍ ഇരട്ടിയാണിത്. ഭക്ഷണം പാഴാക്കുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി ബോധവത്കരണവും നടത്തും. 2030ല്‍ ഭക്ഷണം പാഴാക്കുന്നത് 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിന് ജൂണില്‍ എമിറേറ്റ്സ് റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇത് അനുസരിച്ച് റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, ഹോസ്പിറ്റാലിറ്റി മേഖല എന്നിവിടങ്ങളില്‍ നിന്ന് ബാക്കിയുള്ള ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്.
Read Also – ആറു മാസം മുമ്പ് യുകെയിലെത്തി; ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിയുന്നതിനിടെ അപ്രതീക്ഷിത മരണം
മരുഭൂമിയില്‍ കാറോട്ടത്തിനിടെ അപകടം; പ്രവാസി യുവാവ് മരിച്ചു, പിന്നാലെ പ്രധാന നീക്കവുമായി അധികൃതര്‍
ഷാര്‍ജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ (ഡൂണ്‍ ബാഷിങ്) ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഏഷ്യക്കാരനായ യുവാവാണ് അല്‍ ഫയാ മരുഭൂമിയില്‍ അപകടത്തില്‍ മരിച്ചത്. മറ്റൊരു ഏഷ്യക്കാരന് പരിക്കേറ്റു. ഇതേ തുടര്‍ന്ന് അല്‍ ഫയ ഡൂണ്‍സ് ഏരിയ അടച്ചിടാന്‍ ഷാര്‍ജ പൊലീസ് ആവശ്യപ്പെട്ടു.
സുരക്ഷാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് സ്ഥലം അടച്ചിടുന്നത്. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ മരുഭൂമിയില്‍ വാഹനവുമായി പോകുന്നവര്‍ പരിചിതരായ ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും കൂട്ടി അനധികൃത ഓഫ് റോഡിങ് നടത്തുന്നത് വാഹനമോടിക്കുന്നവരുടെയും അവര്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെയും ജീവന് അപകടകരമാണെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Nov 20, 2023, 8:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]