തമിഴകത്ത് പുതിയ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് ജിഗർതണ്ട ഡബിൾ എക്സ്. എസ്ജെ സൂര്യ രാഘവ ലോറൻസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിമിഷ സജയൻ ആയിരുന്നു നായികയായി എത്തിയത്. സിനിമയ്ക്കും കഥാപാത്രങ്ങൾക്കും വൻ പ്രശംസ ലഭിക്കുന്നതിനിടെ നിമിഷയെ കുറിച്ച് മോശം പറഞ്ഞ യുട്യൂബർക്ക് എതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
ജിഗർതണ്ട ഡബിൾ എക്സിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഒരു യുടൂബ് ചാനൽ റിപ്പോർട്ടറുടെ ചോദ്യം ‘നിമിഷ സജയൻ കാണാൻ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറൻസിന് ഒപ്പമായ പ്രകടനം ആണ് കാഴ്ചവച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്ത്?’ എന്നായിരുന്നു. ഇത് കേട്ടിരുന്ന ലോറൻസിന്റെയും എസ്ജെ സൂര്യയുടെയും മുഖം മങ്ങുന്നത് വീഡിയോയിൽ കാണാൻ. ഉടൻ രോഷത്തോടെ കാർത്തിക് പ്രതികരിക്കുക ആയിരുന്നു.
”നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. പക്ഷേ ഒരാൾ സുന്ദരി അല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്,” എന്നായിരുന്നു കാർത്തിക് സുബ്ബരാജിന്റെ മറുപടി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുക ആണ്. യുട്യൂബർക്ക് തക്കതായ മറുപടി കൊടുത്ത കാർത്തിക്കിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ദീപാവലി റിലീസായി നവംബർ 10നാണ് ‘ജിഗർതണ്ട ഡബിൾ എക്സ് റിലീസ് ചെയ്തത്. സന്തോഷ് നാരായണൻ സംഗീതം ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം കസറുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോൾ മുപ്പത്തി മൂന്ന് കോടിയാണ് ജിഗർതണ്ട 2 നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. എസ്ജെ സൂര്യ, ലോറന്‍സ്, നിമിഷ എന്നിവര്‍ക്ക് ഒപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
ഇതുവരെ കാണാത്ത മമ്മൂട്ടി, വരുന്നത് ഇമേജ് ബ്രേക്കിംഗ് റോളോ ? ‘കാതലി’നെ കുറിച്ച് മമ്മൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..
Last Updated Nov 20, 2023, 5:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]