
കീവ്: ഉക്രൈനിലെ യുദ്ധം ജയിക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സ്വന്തം രാജ്യത്തെ കുട്ടികളെയും ദുരിതത്തിലേക്ക് തള്ളിവിടുന്നു. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന കൗമാരക്കാര്‍ നേരിടുന്ന ദൈന്യ അവസ്ഥ വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
പട്ടാളത്തില്‍ പുതിതായി ചേര്‍ന്ന കുട്ടികളെ യുദ്ധ മുഖത്ത് ഇറക്കില്ലെന്നാണ് പുടിന് പറഞ്ഞിരുന്നത്. എന്നാല്‍ യുദ്ധം മുറുകവെ പുടിന് വാക്കുമാറ്റി. കൗമാരക്കാരായ സൈനികരെയും ഉക്രൈന് പട്ടാളത്തെ നേരിടാന്‍ പറഞ്ഞുവിട്ടു. പഴകിയ തോക്കുകളും ഹെല്‍മറ്റും ഷീല്‍ഡുമൊക്കെ നല്‍കിയാണ് പുടിന് തങ്ങളെ യുദ്ധ രംഗത്തേക്ക് എടുത്തെറിഞ്ഞതെന്ന് കൗമാരക്കാരായ സൈനികര്‍ പരിതപിക്കുന്നു.
1940തുകളിലെ തോക്കും തലയ്ക്ക് ഇണങ്ങാത്ത ഹെല്മറ്റുമൊക്കെയാണ് കുട്ടിപ്പട്ടാളത്തിന് ലഭിച്ചത്. റഷ്യയിലെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ് പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിതരായ കൗമാരക്കാരില്‍ ഏറെയും. യുദ്ധ മേഖലയില്‍ നിസഹായകരായി ഈ കുട്ടി സൈനികര്‍ കരയുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഉക്രൈനിലെ യുദ്ധത്തില്‍ കീവും ഖര്കിവും അടക്കം ഒരു നഗരം പോലും പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈനികര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എട്ട് ജനറല്‍മാരെയാണ് റഷ്യയ്ക്ക് ഇതുവരെ നഷ്ടപ്പെട്ടത്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുത്തിട്ടുപോലും ജയം ഉറപ്പിക്കാന്‍ സാധിക്കുന്നില്ലെന്നത് പുടിനെ സമ്മര്‍ദ്ദത്തിലാക്കിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]