

സമൻസ് നല്‍കാനുള്ള പുതിയ വഴി പരീക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ഇലക്ട്രോണിക് മാധ്യമം വഴി സമൻസ് അയക്കാനുള്ള നിയമം പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമൻസുമായി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ മുങ്ങാമെന്ന് ചിലര്‍ കരുതും, ചിലര്‍ വിലാസം തെറ്റായി നല്‍കും.എന്നാല്‍ ഇനിയങ്ങനെ പറ്റിയ്ക്കാമെന്ന് ആരും കരുതേണ്ട. സമൻസ് നല്‍കാനുള്ള പുതിയ വഴി പരീക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇലക്ട്രോണിക് മാധ്യമം വഴി സമൻസ് അയക്കാനുള്ള നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഭേദഗതി വരുത്തിക്കൊണ്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍, കോടതി നിയോഗിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ മുഖാന്തരം നേരിട്ടോ രജിസ്റ്റേഡ് തപാല്‍ വഴിയോ ആണ് സമൻസ് അയക്കുന്നത്. പലപ്പോഴും സമൻസ് നല്കാൻ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ അത് സ്വീകരിക്കേണ്ടവര്‍ സ്ഥലത്തില്ലാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. ചില വിലാസങ്ങള്‍ തെറ്റായും നല്‍കാറുണ്ട്. രജിസ്റ്റേഡ് തപാല്‍ വഴി അയക്കുമ്പോള്‍ ചിലര്‍ അത് സ്വീകരിക്കാതിരിക്കുന്ന പ്രവണതയും ഉണ്ടാകാറുണ്ട്. എന്നാല്‍ സമൻസ് നല്‍കാനുള്ള പുതിയ വഴി ഏറെ പ്രയോജനകരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്രിമിനല്‍ നടപടിച്ചട്ടം 62, 91 വകുപ്പുകളില്‍ ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് ഈ വര്‍ഷം ഏപ്രിലില്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ വിജ്ഞാപനം വഴി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഭേദഗതി വന്നതോടെ സമന്‍സ് സന്ദേശമായി ഇനി ലഭിച്ച് തുടങ്ങും. സാധ്യമെങ്കില്‍ ഇ-മെയില്‍ അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രതികള്‍ക്കും സാക്ഷികള്‍ക്കും സമൻസ് അയക്കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]