നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല രോഗങ്ങളെയും തടയാനും വിറ്റാമിന്‍ സി ഏറെ ആവശ്യമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിൻ സിയുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം…
വിറ്റാമിൻ സിയുടെ കുറവ് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാനും എപ്പോഴും ജലദോഷം, തുമ്മല്‍ പനി തുടങ്ങിയ സീസണൽ അണുബാധകൾ വരാനും സാധ്യതയുണ്ട്. എപ്പോഴുമുള്ള ഇത്തരം ലക്ഷണങ്ങളെ നിസാരമായി കാണേണ്ട.
രണ്ട്…
നിങ്ങളില്‍ കാണുന്ന വിളര്‍ച്ച ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിനെയാകാം സൂചന നല്‍കുന്നത്. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും.
മൂന്ന്…
വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം.
നാല്…
വിശപ്പ്, അമിത ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം.
അഞ്ച്…
രക്തസ്രാവമുള്ള മോണകളും ഇടയ്ക്കിടെ രോഗബാധിതരാകുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആറ്…
ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കളും തിണര്‍പ്പും വിറ്റാമിന്‍ സിയുടെ കുറവ് മൂലമാകാം.
ഏഴ്…
വിറ്റാമിന്‍ സിയുടെ കുറവു മൂലം ചിലരില്‍ മൂഡ് സ്വിംഗ്സും വരാം. മാനസികാരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനമാണ്.
വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, പൊട്ടറ്റോ, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]