

‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും’ ; ആദ്യ വിവാഹം മകളുടേത് പാർവതി പറയുന്നു
സ്വന്തം ലേഖകൻ
മലയാളികളുടെ പ്രിയ താരദമ്പതികളാണ് പാർവതിയും ജയറാമും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ ആയിരുന്നു ജയറാം പാർവതിയെ സ്വന്തമാക്കിയത്. മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ പ്രണയങ്ങൾ സോഷ്യൽ മീഡിയയൂടെ അറിയിച്ചിരുന്നു.
പിന്നാലെ ഏതാനും നാളുകൾക്ക് മുൻപ് കാളിദാസിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. മോഡലായ തരിണിയാണ് കാളിദാസിന്റെ ഭാവി വധു. ഇപ്പോഴിതാ മക്കളുടെ വിവാഹം എന്ന് നടക്കും എന്ന് തുറന്നുപറയുകയാണ് പാർവതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടൻ ഉണ്ടാകും’ എന്നാണ് പാർവതി പറഞ്ഞത്. നടി കാർത്തി നായരുടെ വിവാഹത്തിന് പങ്കെടുക്കാൻ തിരുവനന്തപുരത്ത് പാർവതി എത്തിയിരുന്നു. ഇവിടെ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക ആയിരുന്നു പാർവതി.
നവംബർ പത്തിന് ആയിരുന്നു തരിണി കലിംഗയുമായുള്ള കാളിദാസിന്റെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കാളിദാസിന് പിന്നാലെ തന്റെ കാമുകനെയും പരിചയപ്പെടുത്തി മാളവിക രംഗത്ത് എത്തിയിരുന്നു.
‘രജനി’ എന്ന ചിത്രമാണ് കാളിദാസിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തിയറ്ററിൽ എത്തും. വിനില്‍ സ്കറിയ വര്‍ഗീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, വിൻസെന്റ് വടക്കൻ, കരുണാകരൻ, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]