
കൊച്ചി> പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ് ധർണയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും ധർണ നടക്കും. പാർടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിലാണു സമരം.
പത്തുദിവസമായി തുടർച്ചയായി പെട്രോളിയം ഉൽപന്നങ്ങൾക്ക് വിലവർധിപ്പിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. പെട്രോളിനു 50 രൂപയാക്കുമെന്നു പറഞ്ഞ് ഭരണത്തിൽ വന്ന ബിജെപി എട്ടു വർഷത്തെ കേന്ദ്രഭരണംകൊണ്ട് 111 രൂപയാക്കി. ഡീസൽ വില 100 രൂപയ്ക്ക് അടുത്തായി. പാചകവാതക സബ്സിഡി ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]