

ഫൈനൽ കളിക്കാൻ അശ്വിനെ ഉൾപ്പെടുത്തിയാൽ സൂര്യകുമാർ യാദവ് അല്ലെങ്കിൽ കുൽദീപ് യാദവ് പുറത്തിരിക്കേണ്ടിവരും ; എല്ലാവർക്കും അവസരം നൽകുമെന്ന് ക്യാപ്റ്റൻ രോഹിത്
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ഓസ്ട്രേലിയയും സൂപ്പര്പോരാട്ടത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഇന്ത്യയുടെ അവസാന ഇലവനെ കുറിച്ചാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഫൈനലിലും വിന്നിംഗ് ടീമിനെ തന്നെയാണോ ഇന്ത്യ അണിനിരത്തുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാല്‍ അഹമ്മദാബാദിലേത് സ്ലോ പിച്ചാണെങ്കില്‍ അശ്വിന് അവസരം നല്കാന് സാധ്യതയുണ്ട്. ഈ ലോകകപ്പില്‍ ഉടനീളം ഏറെ കുറെ ഒരേ ടീമിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ ഇല്ലാത്തതിനാല്‍ ഇഷന്‍ കിഷന് കളിച്ചിരുന്നു. അശ്വിനും തുടക്കത്തില്‍ കളിച്ചു. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പിന്മാറിയതോടെ ഷമി തിരിച്ചെത്തി. ഇതിന് ശേഷം ഒരേ ടീമിനെയാണ് ഇന്ത്യ കളിപ്പിച്ചത്.
അതേസമയം ഫൈനലില്‍ പിച്ചിന്റെ സ്വഭാവം കൂടി കണക്കിലെടുത്ത് അശ്വിന് ടീമില്‍ ഇടം നേടിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിക്കും. ഈ ലോകകപ്പില്‍ ബാറ്റിംഗിന് വളരെ കുറച്ച് അവസരം ലഭിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. അവസരം ലഭിച്ചപ്പോള്‍ അത് മുതലാക്കാന്‍ താരത്തിന് സാധിച്ചിട്ടുമില്ല. അതിനാല്‍ തന്നെ അശ്വിന് വരികയാണെങ്കില്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും തെറിക്കുക.
എന്നാല്‍ ഫൈനലിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഇന്നലെ രോഹിത് ശര്‍മ്മ പറഞ്ഞത്. ‘ഞങ്ങള്‍ അത് തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ പിച്ച് വിലയിരുത്തുകയും ഇന്ന് വീണ്ടും പരിശോധിക്കുകയും ചെയ്യും. 12-13 പേരെ സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ട്. ഞങ്ങളുടെ ശക്തി എന്താണെന്ന് നോക്കി അതിന് അനുസരിച്ച് തീരുമാനിക്കും,’ എന്നായിരുന്നു രോഹിത് ശര്‍മ്മ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]