
പാലക്കാട്- വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരന് ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്പതി സെക്ഷനിലെ ഓവര്‍സീയര്‍ കൃഷ്ണദാസ് (51) ആണ്.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിരിക്കെയാണ് മരണം. ഈ മാസം ഒന്നിനു രാവിലെ കൊല്ലങ്കോട് പഞ്ചായത്തിലെ കൊട്ടക്കുറിശ്ശിയില്‍ 33 കെവി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ കൃഷ്ണദാസിന് അപകടം ഉണ്ടായത്.
ജോലിക്കിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്ന കൃഷ്ണദാസിന് എങ്ങനെയാണു ഷോക്കേറ്റതെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
നെല്ലിയാമ്പതി സബ്സ്റ്റേഷനിലേക്ക് കൊല്ലങ്കോട് നിന്നുള്ള 33 കെവി ലൈനിലൂടെയാണു വൈദ്യുതി എത്തുന്നത്. ഈ ലൈനില്‍ തകരാര്‍ വന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അതു പരിഹരിക്കുന്നതിനായാണു മകനൊപ്പം കൃഷ്ണദാസ് കൊട്ടക്കുറിശ്ശിയില്‍ എത്തിയത്.
എബി സ്വിച്ചിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
തെറിച്ചെങ്കിലും താഴെവീഴാതെ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന കൃഷ്ണദാസിനെ പ്രദേശവാസികളും അവിടെയുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്നാണു താഴെയിറക്കിയത്. മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കും.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും. ഭാര്യ: ഹേമലത.
മക്കള്‍: തരുണ്‍ കൃഷ്ണ, അരുണ്‍ കൃഷ്ണ. 2023 November 19 Kerala KSEB Employee shock Treatment ഓണ്‍ലൈന്‍ ഡെസ്ക് title_en: KSEB employee dies while undergoing treatment at Kochi hospital …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]