

ബാല്യം – അമൂല്യം പദ്ധതി ; പള്ളിയാട് എസ് എൻ യു പി സ്കൂളിൽ നവംബർ 21ന് ; വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
സംസ്ഥാന എക്സൈസ് വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രൈമറി സ്കൂളുകളിൽ നടപ്പിലാക്കുന്ന ബാല്യം – അമൂല്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിയാട് എസ് എൻ യു പി സ്കൂളിൽ വച്ച് നവംബർ 21ന് വൈക്കം എം എൽ എ സി കെ ആശ നിർവ്വഹിക്കുന്നു.
ശരിയായ കാര്യങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി തെറ്റായ പ്രവണതകൾ കുട്ടികളിലേക്ക് കടന്നു വരാതിരിക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ” ബാല്യം – അമൂല്യം” എന്ന പദ്ധതിയുടെ ലക്ഷ്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഭൈമി വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ കെ രഞ്ജിത്ത് മുഖ്യ അതിഥിയും, കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ ജയചന്ദ്രൻ ബാല്യം – അമൂല്യം പദ്ധതി വിശദീകരിക്കുന്നതുമാണ്.
കോട്ടയം വിമുക്തിമിഷൻ മാനേജർ ഷാജി എ.ജെ, ജില്ലാ പഞ്ചായത്ത് മെമ്പർ പുഷ്പ മണി പി എസ് വാർഡ് മെമ്പർ ടി മധു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജാത മധു, സ്കൂൾ മാനേജർ ടി പി സുഖലാൽ, സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ്. പി, കെ എസ് ഇ ഓ എ ജില്ലാ സെക്രട്ടറി എൻ വി സന്തോഷ് കുമാർ, കെ എസ് ഇ എസ് എ ജില്ലാ പ്രസിഡൻറ് പി ജെ സുനിൽ, ജില്ലാ വിമുക്തി കോർഡിനേറ്റർ വിനു വിജയൻ, പി ടി എ പ്രസിഡൻ്റ് സാജൻ എം എം, എം പി ടി എ പ്രസിഡൻറ് രാഖി ശ്യാം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]