

താമരശേരി: കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.കൊല്ലഗൽ-കോഴിക്കോട് ദേശീയ പാതയിൽ താമരശേരി പുല്ലാഞ്ഞിമേട് കെ.ആർ വളവിലാണ് അപകടം.ഇന്ന് രാത്രി ഏഴോടെ നിറയെ മരത്തടികളുമായി വയനാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് വരുന്ന ലോറിയിലെ മരത്തടികൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് തൂങ്ങി യതോടെ നിയന്ത്രണം വിട്ടു ലോറി മറിയുകയായിരുന്നു.അപകടത്തെ തുടർന്ന് കുറച്ചു നേരം ഗതാഗത കുരുക്ക് രൂപപ്പെട്ടു.
ഫോട്ടോ -താമരശേരി പുല്ലാഞ്ഞി മേട് കെ.ആർ വളവിൽ മരത്തടി യുമായി വന്ന ലോറി മറിഞ്ഞ നിലയിൽ