
ഒരുകൂട്ടം നവാഗതർ ഒന്നിച്ച് ഒരുക്കുന്ന ‘സോറി’ എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ആരോമൽ ദേവരാജ്, അഷ്കർ അലി, അമൽ കെ ഉദയ്, അശ്വിൻ മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അക്ഷയ് ചന്ദ്രശോഭ അശോക് ആണ് ‘സോറി’യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആരോമൽ ദേവരാജും അബ്സൊല്യൂട് റയട്ടും ചേർന്നാണ് നിർമ്മാണം.
കേരള ചലച്ചിത്ര അക്കാദമി നടത്തിയ 2022 IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന് ‘ ഹ്രസ്വചിത്രം ഈ കൂട്ടായ്മയിൽ നിന്നുണ്ടായ സൃഷ്ടിയാണ്. ‘കാളിയൻകുന്ന് ‘ പോലെ തന്നെ വ്യത്യസ്തമായ ത്രില്ലർ, ഡ്രാമ സ്വഭാവമുള്ള സിനിമയായിരിക്കും ‘സോറി’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹകൻ അരുൺ രാംദാസും ചിത്രസംയോജകൻ ആഷിക്ക് പുഷ്പരാജും പശ്ചാത്തല സംഗീത സംവിധായകൻ കമൽ അനിലും ആണ്. അണിയറപ്രവർത്തകരും അഭിനേതാക്കളുമായി 60 ഓളം നവാഗതരാണ് ‘സോറി’ യിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്.
പുതു തലമുറയുടെ പുതിയ തുടക്കമായി എല്ലാവരും ‘സോറി’ യെ വരവേൽക്കും എന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]