
ന്യൂഡൽഹി
അമ്പെയ്ത്തിലെ ലോക രണ്ടാം റാങ്കുകാരി ദീപിക കുമാരിക്ക് ഏഷ്യൻ ഗെയിംസിന് യോഗ്യതയില്ല. യോഗ്യതാ റൗണ്ടിൽ അഞ്ചാംസ്ഥാനത്തായിരുന്നു ദീപിക. ഇരുപത്തേഴുകാരിയുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2010ലെ കോമൺവെൽത്ത് ഗെയിംസിൽ ചാമ്പ്യനായശേഷം ഒരുതവണപോലും ദീപികയ്ക്ക് വലിയ ചാമ്പ്യൻഷിപ്പുകൾ നഷ്ടമായിട്ടില്ല.
ഏഷ്യൻ ഗെയിംസിൽ 2010, 2014, 2018 വർഷങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 2009ലാണ് സീനിയർതലത്തിൽ ആദ്യമായി ഇറങ്ങുന്നത്. ലോകകപ്പിലും ചാമ്പ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടി. എന്നാൽ, ഒളിമ്പിക്സിൽ മാത്രം തിളങ്ങാനായില്ല.
സെപ്തംബറിൽ ഹാങ്ഷുവിലാണ് ഏഷ്യൻ ഗെയിംസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]