
വന്യജീവികളുടെ പേരിൽ അറിയപ്പെടുന്ന നാടാണ് ഓസ്ട്രേലിയ. അവിടെ നിന്നും പല തരത്തിലുള്ള വാർത്തകളും അ
തുമായി ബന്ധപ്പെട്ട് വരാറുണ്ട്. ഇപ്പോഴിതാ, അത്യന്തം അപകടകാരിയായ ഒരു പക്ഷിയെ കണ്ടതിനെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത്. ഓസ്ട്രേലിയയിലെ ബീച്ച് സന്ദർശകരാണ് ഈ പക്ഷിയെ സമുദ്രത്തിൽ കണ്ടെത്തിയത്.
തീവിഴുങ്ങിപ്പക്ഷി എന്ന് മലയാളത്തിൽ അറിയപ്പെടുന്ന കാസവരി എന്ന പക്ഷിയെയാണ് ബീച്ചിലെത്തിയവർ കണ്ടത്. സമുദ്രത്തിൽ നിന്നും നീന്തി വരുന്ന നിലയിലായിരുന്നു പക്ഷി. ഇത് സ്വതവേ നന്നായി നീന്തുന്ന പക്ഷിയാണ്. ഒട്ടകപ്പക്ഷി, എമു എന്നിവയുമായിട്ടൊക്കെ കാഴ്ചയിൽ ഏറെ സാമ്യമുള്ള പക്ഷിയാണ് കാസവരി. വടക്കു-കിഴക്കൻ ക്വീൻസ്ലാൻഡിലെ മഴക്കാടുകളിലും അടുത്തുള്ള ദ്വീപുകളിലും പാപുവ ന്യൂഗിനിയയിലും ഒക്കെയാണ് പൊതുവെ ഇവയെ കാണുന്നത്.
ഈ പക്ഷികളുടെ തലയിൽ ഹെൽമറ്റ് പോലെ ഒരു ഭാഗം കാണാം. അതാണ് പക്ഷിക്ക് കൂടുതൽ ഭംഗി നൽകുന്നത്. സ്വതവേ വളരെ ലജ്ജാശീലരായ പക്ഷികളാണ് ഇവ എങ്കിലും എന്തെങ്കിലും ആപത്തു വരുന്നു എന്ന് തോന്നിക്കഴിഞ്ഞാൽ അവ ഉപദ്രവിക്കാൻ മടി കാണിക്കില്ല. ഇവ മനുഷ്യരെ പോലും അത്തരത്തിൽ ഉപദ്രവിക്കും. കനത്ത നഖങ്ങളുള്ള കാലുകൾ കൊണ്ട് തൊഴിക്കലാണ് സ്വതവേ ഇവയുടെ ഒരു അക്രമരീതി. അതുപോലെ മരണത്തിന് കാരണമായേക്കാവുന്ന പരിക്കുകൾ വരെ ഏൽപ്പിക്കാൻ ഇവയ്ക്ക് സാധിക്കും എന്നും പറയുന്നു.
ഓസ്ട്രേലിയയിൽ സമുദ്രത്തിൽ പക്ഷിയെ കണ്ടവർ പിന്നീട് വന്യജീവി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഈ പക്ഷികളുടെ അക്രമം വളരെ വളരെ അപൂർവമാണ് എങ്കിലും അവ വളരെ അധികം അപകടകരമാണ് എന്ന് ലൈബ്രറി ഓഫ് കോൺഗ്രസ്സ് പറയുന്നു. ഫ്ലോറിഡയിൽ ഈ പക്ഷി തന്റെ ഉടമയെ കൊന്ന സംഭവം 2019 -ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 75 വയസുള്ള മാർവിൻ ഹാജോസ് എന്നയാളാണ് പക്ഷിയുടെ ആക്രമണത്തിൽ അന്ന് കൊല്ലപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]