
ഒരു സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്നു എന്ന് അറിയുമ്പോൾ തന്നെ വൻ ആവേശമാണ്. പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങൾക്ക്. അത്രത്തോളം ഹൈപ്പും പ്രമോഷൻ പരിപാടികളും ആണ് നടക്കുന്നതും. എന്നാൽ സമീപകാലത്ത് വൻ ഹൈപ്പോ പ്രമോഷൻ പരിപാടികളോ ഒന്നുമില്ലാതെ എത്തി ഹിറ്റടിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ കേന്ദ്രകഥപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം കൊയ്ത ചിത്രം ഇന്ന് മുതൽ ഒടിടിയിൽ എത്തിയിരുന്നു. അതേസമയം, കണ്ണൂർ സ്ക്വാഡ് സ്ട്രീമിംഗ് ആരംഭിച്ചെങ്കിലും തിയറ്ററിൽ സിനിമയ്ക്ക് കാഴ്ചക്കാർ ഇപ്പോഴും ഉണ്ട് എന്നതാണ് വാസ്തവം.
കൊച്ചി പിവിആർ തിയറ്ററിൽ ആണ് കണ്ണൂർ സ്ക്വാഡ് ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. ഇന്നത്തെ നൈറ്റ് ഷോയ്ക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിരിക്കുകയാണ്. കണ്ണൂർ സ്ക്വാഡിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ ഒടിടിയിൽ സിനിമ കണ്ടപ്പോൽ തിയറ്റർ എക്സ്പീരിയൻസ് മിസ്സായെന്ന് പറയുന്നവരും നിരവധിയാണ്. ഒരുപക്ഷേ ഇനിയുള്ള ദിവസങ്ങളിലും തിയറ്റുകളിൽ കണ്ണൂർ സ്ക്വാഡ് കാണാൻ ആളുകൾ എത്തിയേക്കാം.
നവംബർ 17 അർദ്ധരാത്രി മുതലാണ് കണ്ണൂർ സ്ക്വാഡ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. തിയറ്റർ റിലീസ് ദിനം മുതൽ നേടിയ പ്രതികരണങ്ങളെക്കാൾ വൻ ഇംപാക്ടാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോണി, മുഹമ്മദ് ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയായിരുന്നു നിർമാണം. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി, വിജയ രാഘവന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
Last Updated Nov 17, 2023, 11:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]