
ഇൻഡോർ: മദ്ധ്യപ്രദേശിലെ രത്ലം ജില്ലയിൽ രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. ജാവ്ര സ്വദേശിനിയായ ഷഹീൻ ആണ് ഈ ജന്മം നൽകിയത്. കുഞ്ഞിന്റെ മൂന്നാമത്തെ കൈ രണ്ട് മുഖങ്ങളുടേയും അൽപ്പം പിന്നിലായിട്ടാണ് ഉള്ളത്. ജനിച്ചയുടൻ കുഞ്ഞിനെ എസ്എൻസിയുവിലേക്ക് മാറ്റിയിരുന്നു.
ഗർഭകാലത്ത് യുവതിക്ക് നടത്തിയ സോണോഗ്രഫി ടെസ്റ്റിൽ ഇരട്ട കുഞ്ഞുങ്ങളാണെന്നാണ് കാണിച്ചിരുന്നത്. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് എസ്എൻസിയുവിന്റെ ചുമതലയുള്ള ഡോ.നവേദ് ഖുറേഷി പറഞ്ഞു. ഇത്തരം അവസ്ഥ നേരിടുന്ന കുട്ടികൾ ഒന്നുകിൽ ഗർഭപാത്രത്തിനുള്ളിൽ വച്ചോ, അല്ലെങ്കിൽ ജനിച്ച് 48 മണിക്കൂറിനുള്ളിലോ മരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.
ശസ്ത്രക്രിയ നടത്താമെന്ന നിർദ്ദേശം ഉണ്ടെങ്കിലും, 60-70 കേസുകളിലും കുഞ്ഞ് ഇതിനെ അതിജീവിക്കാറില്ലെന്നും ഡോക്ടർമാർ പറയുന്നു. വിദഗ്ധ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ഇൻഡോറിലെ എം.വൈ.ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അമ്മ രത്ലം ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയാണ്.
The post രണ്ട് തലയും മൂന്ന് കൈകളുമായി ജനനം; അതിജീവനത്തിനായി പോരാടി നവജാതശിശു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]