
മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വിദേശികള്‍ പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏഷ്യന്‍ പൗരത്വമുള്ള മൂന്ന് പേരെ വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടുന്നത്. 131 കിലോഗ്രാം ഹാഷിഷ്, 40 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 12,900 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം 167 കിലോയോളം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസിന് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ ആറു പേരും ഏഷ്യന്‍ വംശജരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 110 കിലോഗ്രാം ഹാഷിഷ് കടത്താന്‍ ശ്രമിച്ച നാല് ഏഷ്യന്‍ വംശജരെ ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസാണ് പിടികൂടിയത്. 57 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരായ രണ്ട് ഏഷ്യന്‍ വംശജരെയും വടക്കന്‍ ബാത്തിനാ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഒമാനിലെ നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്ട്രോള് വിഭാഗത്തിന്റെ സഹകരണത്തോടു കൂടിയാണ് റോയല്‍ ഒമാന്‍ പൊലീസ് പ്രതികളെ പിടികൂടിയത്. ആറുപേര്‍ക്കുമെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിച്ചു.
Read Also –
ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
സലാല: ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെ മകൻ വി.ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ശ്രീകുമാർ ഞായറാഴ്ചയാണു മരണപെട്ടത്.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ് – ഇന്ദിരാദേവി. ഭാര്യ – അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ – ഋഷികേശ്.
Last Updated Nov 17, 2023, 2:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]