
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ 206 പേര് അറസ്റ്റില്‍. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ക്യാപിറ്റൽ, ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
വിവിധ വകുപ്പുകൾ ചേർന്ന് സംയുക്തമായാണ് പരിശോധകള്‍ നടത്തിയത്. ഹവല്ലി ഗവർണറേറ്റിലെ സ്ത്രീകളുടെ സലൂണുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരില്‍ ഒമ്പത് പേർ അറസ്റ്റിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also –
അതേസമയം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ ഹാഷിഷ് അടുത്തിടെ പിടികൂടിയിരുന്നു. വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ക്രിമിനൽ സുരക്ഷാ വിഭാഗം, കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ലെബനീസ് റിപ്പബ്ലിക്കിലെ സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിലും സംയുക്ത ഏകോപനത്തിലുമാണ് കര്‍ശന പരിശോധനകള്‍ നടക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ബോക്സിനുള്ളിൽ തടികൊണ്ട് നിര്‍മ്മിച്ച മോഡലുകൾക്കുള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്ന ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പായി തന്നെ ലെബനനില്‍ ഹാഷിഷ് പിടിച്ചെടുക്കാൻ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ലബനനില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇയാളെയും പിടിച്ചെടുത്ത ലഹരി മരുന്നും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി, മയക്കുമരുന്ന് കള്ളക്കടത്തില്‍ ഉള്‍പ്പെട്ടെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. മറ്റൊരു സംഭവത്തില്‍ വ്യത്യസ്ത കേസുകളിലായി 13 കിലോഗ്രാം ലഹരിമരുന്ന്. പിടികൂടിയിരുന്നു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്.
Last Updated Nov 17, 2023, 4:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]