
ലിസ്ബൺ
ആശങ്കകളില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തറിലേക്ക്. നോർത്ത് മാസിഡോണിയയെ പ്ലേ ഓഫിൽ രണ്ട് ഗോളിന് വീഴ്ത്തി പോർച്ചുഗൽ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ മാസിഡോണിയയെ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിലാണ് പോർച്ചുഗൽ മടക്കിയത് .
റൊണാൾഡോ ആദ്യ ഗോളിന് വഴിയൊരുക്കി. മറ്റൊന്നിന് ദ്യേഗോ ജോട്ടയും. ഒന്നാം പ്ലേ ഓഫിൽ തുർക്കിയെ മറികടന്നാണ് പോർച്ചുഗൽ എത്തിയത്. നോർത്ത് മാസിഡോണിയക്കെതിരെ സ്വന്തംതട്ടകത്തിൽ അനായാസമായിരുന്നു ജയം. പെപെയും ഡാനിലോയും ചേർന്ന പ്രതിരോധം മാസിഡോണിയക്കാരെ അടുപ്പിച്ചില്ല. മുൻനിരയിൽ റൊണാൾഡോ–-ജോട്ട–-ഫെർണാണ്ടസ് ത്രയം കിട്ടിയ അവസരങ്ങൾ പിഴവുകളില്ലാതെ മുതലാക്കി. തുടർച്ചയായ ആറാംതവണയാണ് പോർച്ചുഗൽ ലോകകപ്പിന് യോഗ്യത നേടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]