തിരുവനന്തപുരം: ജയിലിലെ പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്തയാളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥനാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു.
പരാതിയില്‍ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. ഡിസംബർ 11 ന് പി. എം. ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നാലു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ലിയോൺ ജോൺസൺ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ 10 നാണ് സംഭവം. സാരമായി പൊള്ളലേറ്റ ലിയോൺ ജയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സുഹൃത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.
പാതയോരത്ത് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ കാല് നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കെഎസ്ഇബി ഡിവിഷണല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Read also: ശബരിമലയില്‍ നശിപ്പിക്കേണ്ടത് 6.65 കോടിയുടെ അരവണ! വെല്ലുവിളികള്‍ ഏറെ, നടപടി വൈകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Nov 17, 2023, 4:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]