കാസർകോട്: പുതിയ കോട്ടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളിലൊരാൾ പിടിയിൽ. കോഴിക്കോട് കാരയാട് സ്വദേശി അഭിനവിനെയാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്. ജൂൺ 27നാണ് പുതിയകോട്ട മദൻ ആർക്കേഡ് ബിൽഡിംഗിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് ബിഎംഎസ് നേതാവും ചുമട്ടുതൊഴിലാളിയുമായ കെ.ഭാസ്കരന്റെ ബൈക്കാണ് മോഷണം പോയത്.
ഹെൽമറ്റ് ധരിക്കാതെ ഓടിച്ച് നിയമ ലംഘനം നടത്തിയതിന് 9500 രൂപ വീതം പിഴയടക്കാൻ ഭാസ്കരന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മോഷ്ടിച്ച ബൈക്കും കൂട്ടുപ്രതിയെയും കണ്ടെത്താനായിട്ടില്ല.