
മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് കാണാതായ ഏഴു വയസുകാരനെ കൊടുങ്ങല്ലൂരില്‍ കണ്ടെത്തി. അയല്‍വാസിയായിരുന്ന ഷിനാസാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളോടുള്ള വൈരാഗ്യംമൂലമാണ് ഷിനാസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഷിനാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രി 7.30ഓടെയാണ് അഫീല- നവാസ് ദമ്പതികളുടെ മകനായ മുഹമ്മദ് ഹര്ഹാമിനെ കാണാതായത്. ഫ്ളാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നു രാവിലെ കൊടുങ്ങല്ലൂരില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഷിനാസും അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായിരുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ഇയാളെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് കരുതപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]