
കറാച്ചി: ഏകദിന സെഞ്ചുറികളില്‍ അര്‍ധസെഞ്ചുറി തികച്ച വിരാട് കോലിയുടെ റെക്കോര്‍ഡ് ആരായിരിക്കും ഇനി തകര്ക്കുകയയെന്ന ചോദ്യത്തിന് ഉത്തരവുമായി മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ടോപ് 3യില്‍ ഇറങ്ങുന് ഒരു ബാറ്റര്‍ക്ക് മാത്രമെ കോലിയുടെ 50 സെഞ്ചുറികളെന്ന റെക്കോര്‍ഡ് മറികടക്കാനാവൂ എന്ന് കമ്രാന്‍ അക്മല്‍ പാക് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ടോപ് 3യില്‍ കളികുന്ന ഒരു ബാറ്റര്‍ക്ക് മാത്രമെ കഴിയു. മധ്യനിരയില്‍ ഇറങ്ങുന്ന ബാറ്റര്‍ക്ക് ഒരിക്കലും ആ റെക്കോര്‍ഡ് എത്തിപ്പിടിക്കാനാവില്ല. അങ്ങനെ നോക്കിയാല്ക്ക് ഞങ്ങള്‍ക്ക് ബാബര്‍ അസമുണ്ട്. ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്ലിനും കോലിയുടെ റെക്കോര്‍ഡ് നോട്ടമിടാവുന്നതാണെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയാണ് കോലി 50 ഏകദിന സെഞ്ചുറികളെന്ന ലോക റെക്കോര്‍ഡിട്ടത്.
നിലവിലെ പ്രകടനം വെച്ചു നോക്കിയാല്‍ ബാബര്‍ ഓരോ ആറ് ഇന്നിംഗ്സിലും ഒരു സെഞ്ചുറി വീതം നേടുന്നുണ്ട്. ഈ ശരാശരി കണക്കാക്കിയാല്‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാബറിന് 300 ഇന്നിംഗ്സുകള്‍ കൊണ്ട് കഴിയും. ശുഭ്മാന്‍ ഗില്ലിനാകട്ടെ 358 ഇന്നിംഗ്സുകളില്‍ നിന്ന് കോലിയുടെ 50 സെഞ്ചുറികളെന്ന റെക്കോര്‍ഡിലെത്താം.
ലോകകപ്പിൽ പാകിസ്ഥാൻ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ബാബര്‍ പാക് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്ന. ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിഞ്ഞ ബാബര്‍ കളിക്കാരനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഷഹീന് അഫ്രീദിയാണ് ബാബറിന് പകരം ടി20 ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റ് ടീമിന്റെ നായകനായി ഷാന്‍ മസൂദിനെയും തെരഞ്ഞെടുത്തിരുന്നു. ഒറു വര്‍ഷത്തേക്ക് പാകിസ്ഥാന് ഏകദിന മത്സരങ്ങളില്ലാത്തതിനാല്‍ ഏകദിന ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]