
കടലൂർ :രാത്രിയിൽ കാമുകനൊപ്പം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇരുപത്തിയൊന്നുകാരിയെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തമിഴ്നാട് കടലൂർ കമ്മിയമ്പേട്ടയിലാണ് സംഭവം. കുപ്പംകുളം സ്വദേശി സതീഷ് (19), പുതുപ്പാളയം സ്വദേശി ആരിഫ് (18), കിഷോർ (19) എന്നിവരാണ് അറസ്റ്റിലായത്. കമ്മിയമ്പേട്ടയിലെ ബസ് സ്റ്റോപ്പിൽ കാമുകനൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു പെൺകുട്ടി. ഇവിടേക്ക് കടന്നുവന്ന യുവാക്കൾ കാമുകനെ ബലമായി തടഞ്ഞുവച്ചശേഷം പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്തു.
പെൺകുട്ടിയുടെ ചിത്രം പ്രതികൾ മൊബൈലിൽ പകർത്തിയ ശേഷം ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ സംഘത്തിലെ രണ്ട് പേർ കാമുകനെ ബലമായി പിടിച്ചുവെയ്ക്കുകയും മറ്റൊരു യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതികൾ കാമുകനായ യുവാവിൻറെ മൊബൈൽ ഫോൺ കൈക്കലാക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം കാമുകനും അവിടെ നിന്ന് പോയി.
നൈറ്റ് പെട്രോളിങ്ങിനെത്തിയ പൊലീസുകാരാണ് പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടത്. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് പെൺകുട്ടിയുടെ കാമുകനെ പിടികൂടിയെങ്കിലും പ്രതികളെയാരെയും അറിയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
The post കാമുകനെ ബലമായി തടഞ്ഞുവച്ചശേഷം പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]