
തിരുവനന്തപുരം: നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ (NIFL)പുതിയ OET/IELTS (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരത്തുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (NIFL) പുതിയ OET/IELTS (OFFLINE/ONLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. IELTS ബാച്ചിലേയ്ക്ക് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന NIFL സെന്ററില്‍ ഓഫ്ലൈൻ ക്ലാസുകളുടെ സമയം രാവിലെ 09.00 AM മുതൽ ഉച്ചയ്ക്ക് 01.00-PM വരെയും ഉച്ചകഴിഞ്ഞുള്ള സെഷന് ഒരു (01.00 PM) മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് (05.00 PM) മണി വരെയും ആയിരിക്കും. ഓഫ് ലൈന്‍ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം ഒരു മാസവുമായിരിക്കും. മുൻകാലങ്ങളിൽ OET/IELTS പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ് .സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എ.പി.എൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് മാത്രം ( 4425 രൂപ ) അടച്ചാൽ മതിയാകും. ഓൺലൈൻ പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളും 25% ഫീസ് സബ്സിഡി തുകയായ 4425 രൂപ അടയ്ക്കേണ്ടതാണ്.
Read Also –
യോഗ്യരായ അധ്യാപകർ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയർ കണ്ടീഷൻഡ് ക്ലാസ് മുറികൾ എന്നിവ എന്‍.ഐ.എഫ്.എല്‍ ന്റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ, നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളിലോ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
Last Updated Nov 17, 2023, 1:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]