
തിരുവനന്തപുരം
ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറൽ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. സംസ്ഥാന സർക്കാരുമായും സർക്കാർ ജീവനക്കാരുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജി (അക്കൗണ്ട്സ് ആൻഡ് എൻടൈറ്റിൽമെന്റ്) ഓഫീസുകളിലാണ് പ്രതിസന്ധി. നിലവിൽ 1532 തസ്തിക അനുവദിച്ചെങ്കിലും ഇവിടെ 721 ജീവനക്കാരാണുള്ളത്. 2004ൽ 2523 തസ്തിക അനുവദിച്ചപ്പോൾ 1942 ജീവനക്കാർ ഉണ്ടായിരുന്നു. ഇത് വർഷാവർഷം കുറഞ്ഞ് പകുതിക്കും താഴെയെത്തി. 2019 സെപ്തംബറിനുശേഷം വിരമിച്ച സീനിയർ അക്കൗണ്ട്സ്/ ഓഡിറ്റ് ഓഫീസർമാരുടെ ഒഴിവുകളിൽ ഉദ്യോേഗക്കയറ്റം നൽകിയിട്ടില്ല. ഗ്രൂപ്പ് സി തസ്തികകളും സൂപ്പർവൈസറി തസ്തികകളും നികത്തുന്നില്ല.
ചുമതലകൾ
മറക്കുന്നു
സംസ്ഥാന സർക്കാരും സർക്കാർ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥരും പെൻഷൻകാരുമാണ് ഏജീസ് ഓഫീസിന്റെ ഗുണഭോക്താക്കൾ. അഖിലേന്ത്യ സർവീസുകാരുടെയും
ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്പളം നിർണയിക്കുന്നതും ശമ്പള സ്ലിപ്പ് നൽകുന്നതും ഏജീസ് ഓഫീസിൽനിന്നാണ്.
അവധി കാര്യങ്ങളുടെ രേഖകൾ സൂക്ഷിക്കൽ, ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, ഭവന, വാഹന, പലിശരഹിത വായ്പ തുടങ്ങിയവയുടെ കണക്ക് സൂക്ഷിക്കൽ, പെൻഷൻ നിശ്ചയിക്കൽ തുടങ്ങിയവ ഏജി (എ ആൻഡ് ഇ) ഓഫീസുകളാണ് കൈകാര്യം ചെയ്യുന്നത്.
വിവിധ ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാൻ സർക്കാർ ജീവനക്കാർ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]