
മലപ്പുറം
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള മത്സരക്രമമായി. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രിൽ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി. എ ഗ്രൂപ്പിൽ കേരളത്തിനൊപ്പം രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, മേഘാലയ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയിൽ ഗുജറാത്ത്, കർണാടകം, ഒഡിഷ, സർവീസസ്, മണിപ്പുർ ടീമുകളും. ഇരു ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സെമിയിലെത്തും.
മെയ് രണ്ടിന് രാത്രി എട്ടിനാണ് ഫൈനൽ. ഏപ്രിൽ 28നും 29നും രാത്രി എട്ടിന് സെമിഫൈനൽ നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവുമാണ് വേദി. കേരളത്തിന്റെ കളികളെല്ലാം രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്. ഇരു സ്റ്റേഡിയങ്ങളിലും അറ്റകുറ്റപ്പണികൾ അതിവേഗം പുരോഗമിക്കുകയാണ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രതിനിധികൾ രണ്ടുതവണ സ്റ്റേഡിയം സന്ദർശിച്ചു.
ആതിഥേയരായ കേരള ടീമിന്റെ പരിശീലനം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ്. ബിനോ ജോർജാണ് മുഖ്യപരിശീലകൻ. 30 പേരാണ് ക്യാമ്പിലുള്ളത്. 20 പേരുടെ അവസാന പട്ടിക ഏപ്രിൽ ആദ്യവാരം പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]