
കണ്ണൂർ – മട്ടന്നൂരിൽ നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. ടൗൺ വാർഡ് കൗൺസിലറുടെ കോൺഗ്രസ് നേതാവുമായ ഇന്ദിര നഗർ ശിശിരത്തിൽ കെ.വി പ്രശാന്ത് (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വാർഡിൽനിന്ന് നഗരസഭ ഓഫിസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.