
കൊച്ചി> ദേശീയ പണിമുടക്കിൽ ലുലു മാളിനെ മാത്രമായി ഇളവ് നൽകാൻ തീരുമാനമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി അറിയിച്ചു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് വാർത്ത സംബന്ധിച്ച് യൂണിയന് ഉത്തരവാദിത്തമില്ലെന്നും നേതാക്കൾ അറിയിച്ചു. പണിമുടക്കിനോട് സഹകരിക്കാനാണ് തീരുമാനിച്ചതെന്നും പത്ര വാർത്ത സംബന്ധിച്ച് അറിവില്ലെന്നുമാണ് മാൾ അധികൃതരുടെ വാദം. ഹൈപ്പർ മാർക്കറ്റിലേക്ക് ആളുകളെത്തി തിരക്കായതുകൊണ്ടാണ് തിങ്കളാഴ്ച പകൽ മൂന്നിന് ഹൈപ്പർ മാർക്കറ്റ് തുറന്നതെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]