
കേരളത്തിലെ ട്രോളന്മാരുടെ പ്രധാന ഇരയാണ് ഗായത്രി സുരേഷ്. ഗായ്ത്രിയുടെ പല തുറന്ന് പറച്ചിലുകളും ട്രോളന്മാര് വലിയ ആഘോഷമാക്കാറുണ്ട്.
അത് കൊണ്ട് തന്നെ ട്രോളന്മാരുടെ വാക്കില്‍ പറഞ്ഞാല്‍ ഫുള്‍ടൈം എയറിലാണ് ഗായത്രി. പ്രണവിനെ ഇഷ്ടമാണ് എന്നൊക്കെയുള്ള ഗായത്രിയുടെ തുറന്ന് പറച്ചില് വലിയ തോതില്‍ ട്രോളന്മാര് ആഘോഷമാക്കിയിരുന്നു.
എന്നാല്‍ താന്‍ കഴിഞ്ഞയിടക്ക് കണ്ട രണ്ട് സിനിമകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി.
അത് മറ്റോന്നുമല്ല ആറാട്ടും, ഭീഷ്മ പര്വവുമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെടുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ആറാട്ട്.
സിനിമയ്ക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടാക്കാമെന്നാണ് നടി ഗായത്രി സുരേഷ് പറയുന്നത്. അതുപോലെ തന്നെ ഭീഷ്മപര്‍വ്വം ഒരു ഇന്റലക്ച്യുല്‍ സിനിമ ആണ് എന്ന് ഗായത്രി വ്യക്തമാക്കുന്നു.ഒരു യൂട്യൂബ് ചാനല്‍ നല്കിയ അഭിമുഖത്തിലായിരുന്നു ഗായത്രി ഈ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിരുന്നത്.
റിപ്പീറ്റ് ഉള്ള ചിത്രമാണ് ആറാട്ട് എന്നും ടിവിയില്‍ കാണുമ്പോള്‍ വളരെ രസകരമായി കാണാവുന്ന ഒരു ചിത്രമായിരിക്കും എന്നാണ് തോന്നുന്നത്. ടിവിയില്‍ വരുമ്പോള്‍ റിപ്പീറ്റ് കിട്ടുന്ന ഒരു ചിത്രമാണ്.
മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഒരു ഇന്റലക്ച്യുല്‍ മൂവി ആയതുകൊണ്ടുതന്നെ ഈ കാലഘട്ടത്തില്‍ താന്‍ ആരാണെന്ന് കാണിക്കാനായി ആളുകള്‍ ഇന്റലക്ച്യുല്‍ മൂവി കൂടുതല്‍ സ്വീകരിക്കാറുണ്ട് എന്ന് തോന്നുന്നുണ്ട് എന്നും ഗായത്രി പറയുന്നു. വളരെ ഫണ്‍ ആയിട്ടുള്ള ഒരു സിനിമ നമ്മള് സ്വീകരിച്ചാല്‍ നമ്മള് ഇന്റലക്ച്യുല്‍ അല്ലാതാവും എന്നൊരു തോന്നല്‍ പലര്‍ക്കും ഉണ്ടെന്നും ഗായത്രി പറയുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]