
റിയാദ്- ഇന്നലെ അന്തരിച്ച ഒ.ഐ.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളത്തിന്റെ മൃതദേഹം ഇന്ന് രാത്രി 10.30ന് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ടുപോകും. നാളെ രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.
മൃതദേഹം ഇന്ന് മൂന്നു മണിക്കാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്. കാണാനും നിസ്കാരത്തില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ രണ്ട് മണിക്ക് മോര്ച്ചറിക്കടുത്ത മസ്ജിദില്‍ എത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ കായംകുളം കൊല്ലന്റയ്യത്ത് വീട്ടില്‍ സത്താര്‍ മൂന്നു പതിറ്റാണ്ടോളം റിയാദില്‍ പ്രവാസിയായിരുന്നു. എംഇഎസ് റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, കായംകുളം പ്രവാസി അസോസിയേഷന് (കൃപ) രക്ഷാധികാരി, റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍.ആര്.കെ ഫോറത്തിന്റെ വൈസ് ചെയര്മാന്, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
