
ദുബായ്> കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച അക്കാഫ് കാർണിവൽ 2022 അവസാനിച്ചു. എട്ടു ടീമുകൾ മാറ്റുരച്ച വടംവലി മത്സരത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു. വടംവലി മത്സരത്തിൽ പമ്പ ദേവസ്വം കോളേജ് ഒന്നാം സ്ഥാനവും, തിരുവനന്തപുരം എം ജി കോളേജ് രണ്ടാം സ്ഥാനവും, ശ്രീ കേരള വർമ്മ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചരിത്രവും, ദർശനവും, നിറങ്ങളും ചേർന്ന അഭൂതപൂർവമായ ദൃശ്യവിരുന്നായിരുന്നു ഘോഷയാത്ര സമ്മാനിച്ചത്. ഘോഷയാത്ര മത്സരത്തിൽ ശ്രീ കേരള വർമ്മ കോളേജ് തൃശ്ശൂർ ഒന്നാം സ്ഥാനവും, വർക്കല ശ്രീ നാരായണ കോളേജ് രണ്ടാം സ്ഥാനവും നേടി. അക്കാഫ് കിഡ്സ് ബാൻഡിന്റെ ഉത്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.
കാർണിവൽ 2022 സമാപന പരിപാടികൾ അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്, പ്രശസ്ത പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹിം,അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ , ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വിഘ്നേഷ് വിജയകുമാർ മേനോൻ, അരുൺ കുമാർ ഏഷ്യാനെറ്റ്, സാദിഖ് അലി, അഡ്വ ഹാഷിക്, വി എസ് ബിജു കുമാർ, ജൂഡിൻ ഫെർണാണ്ടസ്, ജോൺസൺ, റാണി സുധീർ, വിദ്യ പുതുശ്ശേരി, ശ്യാം വിശ്വനാഥ് എന്നിവർ സംസാരിച്ചു.
അക്കാഫ് പ്രൊഫഷണൽ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിനും, രണ്ടാം സമ്മാനം നേടിയ മമ്പാട് MES കോളേജിനും ട്രോഫിയും ക്യാഷ് പ്രൈസും ശ്രീശാന്ത് സമ്മാനിച്ചു. തൈക്കുടം ഫെയിം സിദ്ധാർഥ് മേനോൻ, നാടൻ പാട്ടു കലാകാരി പ്രസീദ ചാലക്കുടി എന്നിവരുടെ ഗാന സന്ധ്യയും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]