മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്ക് നേരെ ഐഇഡി ആക്രമണം. തെങ്നൗപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് സംഭവം. സൈനികർ പതിവ് പട്രോളിങ് നടത്തുന്നതിനിടെ തീവ്രവാദികൾ സ്ഥാപിച്ചതെന്ന് കരുതുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുകയായിരുന്നു. ഇതിനിടയിലാണ് ഐഇഡി ആക്രമണം നടന്നത്. സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഐഇഡി സ്ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ അറിയിച്ചു.
Story Highlights: Militants plant IED; ambush Assam Rifles troops on patrol in Manipur
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]