നിർമിത ബുദ്ധി വഴി നിർമിക്കുന്ന കൃത്രിമ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നവർ അക്കാര്യം വ്യക്തമാക്കണമെന്ന് യുട്യൂബ്. ജനറേറ്റീവ് എ.ഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടോ സിന്തറ്റിക് ഉള്ളടക്കമാണോ തുടങ്ങിയ കാര്യങ്ങൾ വീഡിയോ സ്രഷ്ടാക്കൾ വെളിപ്പെടുത്തണമെന്നാണ് ഗൂഗിൾ ഉടമസ്ഥതയിലുള്ള യുട്യൂബ് അറിയിച്ചിരിക്കുന്നത്.
ഉള്ളടക്കം അപ്ലോഡ് ചെയ്യുമ്പോൾ തന്നെ യഥാർഥ വീഡിയോയിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് സൂചിപ്പിക്കുന്നതിന് സ്രഷ്ടാക്കൾക്ക് പുതിയ ഓപ്ഷനുകൾ ലഭ്യമാക്കും.
ഒരിക്കലും സംഭവിക്കാത്തതിനെ യാഥാർത്ഥ്യമായി ചിത്രീകരിക്കുന്ന നിർമിതി ബുദ്ധി അടിസ്ഥാനമാക്കിയുള്ള എ.ഐ ജനറേറ്റഡ് വീഡിയോ അപ് ലോഡ് ചെയ്യാനുള്ള സാധ്യതകളുണ്ടെന്ന് യുട്യൂബ് വിലയിരുത്തുന്നു.
അല്ലെങ്കിൽ ആരെങ്കിലും അവർ യഥാർത്ഥത്തിൽ ചെയ്യാത്ത എന്തെങ്കിലും പറയുന്നതോ ചെയ്യുന്നതോ കാണിക്കുന്ന ഉള്ളടക്കമാകാമെന്നും കമ്പനി പറയുന്നു.
തെരഞ്ഞെടുപ്പ്, സംഘർഷങ്ങൾ, പൊതുജനാരോഗ്യ പ്രതിസന്ധികൾ തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത് വളരെ പ്രധാനമാണ്.
യുട്യൂബ് കൊണ്ടുവരുന്ന പുതിയ നിബന്ധന പ്രകാരം ഇത്തരം വിവരം തുടർച്ചയായി വെളിപ്പെടുത്താത്ത സ്രഷ്ടാക്കളുടെ ഉള്ളടക്കം നീക്കം ചെയ്യാൻ സാധ്യതയുണ്ട്. യുട്യൂബ് പ്രോഗ്രാമിൽ നിന്നുള്ള സസ്പെൻഷനോ മറ്റ് പിഴകളോ നേരിടേണ്ടിവരുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
പുതിയ നിബന്ധനയെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും സ്രഷ്ടാക്കളെ ബോധവൽക്കരിക്കുന്നതിന് കമ്പനിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകും. പുതിയ നിബന്ധനയുടെ അനിവാര്യത സ്രഷ്ടാക്കൾക്ക് ബോധ്യപ്പെടുത്തി മാത്രമേ അത് നിർബന്ധമാക്കുകയുള്ളൂ.
ഉള്ളടക്കം മാറ്റം വരുത്തിയതാണോ സിന്തറ്റിക് ആണോ എന്ന് കാഴ്ചക്കാരെ അറിയിക്കാൻ കമ്പനി രണ്ട് മാർഗങ്ങൾ സ്വീകരിക്കും.
ചില ഉള്ളടക്കം മാറ്റപ്പെട്ടതോ കൃത്രിമമോ ആണെന്ന് സൂചിപ്പിക്കുന്ന പുതിയ ലേബൽ വിവരണ പാനലിൽ ചേർക്കും. സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾക്ക് വീഡിയോ പ്ലേയറിൽ കൂടുതൽ പ്രാധാന്യമുള്ള ലേബൽ ഉപയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി.
തിരിച്ചറിയാൻ കഴിയുന്ന വ്യക്തിയുടെ മുഖവും ശബ്ദവും ഉൾപ്പെടെ മാറ്റം വരുത്തിക്കൊണ്ട് നിർമിത ബുദ്ധി വഴി സൃഷ്ടിച്ചതോ വേറെ സംവിധാനങ്ങളിൽ മാറ്റം വരുത്തിയതോ ആയ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന ഫീച്ചറാണ് കമ്പനി ആദ്യം ഏർപ്പെടുത്തുക. വരുംമാസങ്ങളിൽ ഇതിന്റെ നടപടികൾ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപകട സാധ്യത ഉണർത്താൻ ചിലപ്പോൾ ഒരു ലേബൽ മാത്രം മതിയാകാത്ത മേഖലകളുണ്ട്. ചില സിന്തറ്റിക് മീഡിയകൾ അത് ലേബൽ ചെയ്തിട്ടുണ്ടെന്ന കാര്യം പരിഗണിക്കാതെ തന്നെ കമ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്നും കമ്പനി അറിയിച്ചു.
യുട്യൂബിന്റെ ജനറേറ്റീവ് എ.ഐ ഉപയോഗിച്ച് തയാറാക്കുന്ന ഉള്ളടക്കങ്ങൾക്കും മാറ്റം വരുത്തിയതാണോ സിന്തറ്റിക് ആണോ എന്നു വ്യക്തമാക്കുന്ന ലേബലുണ്ടാകും.
തിരിച്ചറിയാൻ കഴിയുന്ന വ്യക്തിയുടെ മുഖവും ശബ്ദവും ഉൾപ്പെടെ മാറ്റം വരുത്തിക്കൊണ്ട് നിർമിത ബുദ്ധി വഴി സൃഷ്ടിച്ചതോ വേറെ സംവിധാനങ്ങളിൽ മാറ്റം വരുത്തിയതോ ആയ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന ഫീച്ചറാണ് കമ്പനി ആദ്യം ഏർപ്പെടുത്തുക. വരുംമാസങ്ങളിൽ ഇതിന്റെ നടപടികൾ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു.
യുട്യൂബിൽനിന്ന് എല്ലാ ഉള്ളടക്കവും നീക്കം ചെയ്യപ്പെടില്ല. നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ലഭിക്കുന്ന അഭ്യർഥനകൾ വിലയിരുത്തുമ്പോൾ വിവിധ ഘടകങ്ങൾ പരിഗണിക്കും.
ഇതിൽ ഉള്ളടക്കം പാരഡിയാണോ ആക്ഷേപ ഹാസ്യമാണോ ആവശ്യപ്പെട്ടിരിക്കുന്ന വ്യക്തിയെ അദ്വിതീയമായി തിരിച്ചറിയാനാകുമോ എന്നീ കാര്യങ്ങൾ പരിശോധിക്കും.
ഒരു ഗായകന്റെ തനതായ ആലാപനമോ റാപ്പിംഗ് ശബ്ദമോ അനുകരിക്കുന്ന എ.ഐ ജനറേറ്റഡ് സംഗീത ഉള്ളടക്കം നീക്കം ചെയ്യാൻ അഭ്യർത്ഥിക്കാനുള്ള സൗകര്യം പ്ലാറ്റ്ഫോം അതിന്റെ സംഗീത പങ്കാളികൾക്ക് നൽകും.
യുട്യൂബിന്റെ തുടക്കത്തിലുള്ള എ.ഐ സംഗീത പരീക്ഷണങ്ങളിൽ പങ്കെടുക്കുന്ന കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന ലേബലുകൾക്കും വിതരണക്കാർക്കും നീക്കം ചെയ്യൽ അഭ്യർത്ഥനകൾ ലഭ്യമാകും.
കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ ഉള്ളടക്കം സൃഷ്ടിക്കാനും എ.ഐയുടെ പുതിയ രീതിയിലുള്ള കഥ പറച്ചിൽ സംവിധാനം ഉപയോഗിക്കാനാകും. ഇത്തരം
ആശങ്കകൾ പരിഹരിക്കുന്നതിനാണ് തങ്ങൾ കാണുന്ന ഉള്ളടക്കം സിന്തറ്റിക് ആണോ എന്ന് കാഴ്ചക്കാർക്ക് മനസ്സിലാകും വിധമുള്ള അപ്ഡേറ്റുകൾ വരും മാസങ്ങളിൽ അവതരിപ്പിക്കുന്നതെന്ന് യുട്യൂബ് അറിയിച്ചു.