
പാലക്കാട് : മണ്ണാർക്കാട് റൂട്ടിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തെങ്കര ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ നിർത്താതെ പോയതായി വിദ്യാർത്ഥികൾ പറഞ്ഞു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പതിവ് പോലെ ബസ് കയറിയ കുട്ടി, തെങ്കര സ്കൂളിന് അടുത്തുള്ള സ്റ്റോപ്പിലിറങ്ങുന്ന വേളയിലാണ് അപകടമുണ്ടായത്. മറ്റു കുട്ടികളിറങ്ങിയതിന് പിന്നാലെ ബസ് മുന്നോട്ടെടുത്തു. ഈ സമയത്താണ് വിദ്യാർത്ഥി ബസിൽ നിന്നും പുറത്തേക്ക് വീണത്. കുട്ടി വീണത് കണ്ടിട്ടും ബസ് മുന്നോട്ട് പോയി. കുട്ടിയുടെ കൈക്കും കൈലിനും പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബസ് ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മാതാപിതാക്കൾ അറിയിച്ചു.
Last Updated Nov 16, 2023, 3:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]