
പുനലൂര്‍ : മലയോര ഹൈവേയില്‍ മണ്ണിടിഞ്ഞ കരവാളൂര്‍ പിറയ്ക്കലില്‍ പാര്‍ശ്വഭിത്തിയുടെ നിര്‍മാണം തുടങ്ങി. അടിസ്ഥാനത്തിന്റെ നിര്‍മാണം നടന്നുവരികയാണ്. ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവൃത്തിക്കു മേല്‍നോട്ടം വഹിക്കുന്ന കേരളാ റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്.എഫ്.ബി.) അധികൃതര്‍ പറഞ്ഞു.
മണ്ണിടിഞ്ഞ സ്ഥലത്ത് 22 മീറ്റര്‍ നീളത്തിലും എട്ടു മീറ്റര്‍ ഉയരത്തിലുമാണ് പാര്‍ശ്വഭിത്തി നിര്‍മിക്കുന്നത്. കരാറുകാര്‍ തന്നെയാണ് നിര്‍മാണം നടത്തുന്നത്. ബാധ്യതാ കാലാവധിയില്‍ത്തന്നെ മണ്ണിടിച്ചിലുണ്ടായതിനാല്‍ പുനര്‍നിര്‍മാണം നടത്താന്‍ മരാമത്തു വകുപ്പ് കരാറുകാരോട് നിര്‍ദേശിച്ചിരുന്നു.
ഗാബിയന്‍ ഭിത്തി നിര്‍മിക്കുന്നതിനാണ് ആദ്യം ഡിസൈന്‍ തയ്യാറാക്കിയത്. എന്നാല്‍ ഇത് കരാറുകാര്‍ അംഗീകരിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതിനായി പുതിയ ഡിസൈന്‍ തയ്യാറാക്കുകയായിരുന്നെന്നാണ് വിവരം. റോഡിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുതന്നെയാണ് ഇപ്പോള്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചു വരുന്നത്.
കഴിഞ്ഞവര്‍ഷം മെയ് 26-നാണ് പിറയ്ക്കലില്‍ ഹൈവേ ഇടിഞ്ഞുവീണത്. മഴയെത്തുടര്‍ന്നായിരുന്നു ഇത്. മൂന്നാം തവണയായിരുന്നു ഇവിടെ മണ്ണിടിഞ്ഞത്. വീണ്ടും റോഡ് ഇടിയാതിരിക്കാനും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനുമായി സ്ഥലത്ത് 46 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ മരാമത്തു വകുപ്പ് 77 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. ശബരിമല പാക്കേജില്‍ തുക അനുവദിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ റോഡിന്റെ ബാധ്യതാ കാലാവധി അവസാനിക്കും മുന്‍പ് ഫണ്ട് അനുവദിപ്പിക്കാന്‍ ശ്രമിച്ചതിന് അന്നത്തെ അസിസ്റ്റന്റ് എഞ്ചിനീയറെ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. സ്ഥലം പരിശോധിച്ച ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം. പിന്നീടാണ് കരാറുകാരെ കൊണ്ടുതന്നെ സ്ഥലത്ത് പുനര്‍നിര്‍മാണ പ്രവൃത്തി നടത്താന്‍ നടപടിയായത്. നിര്‍മാണം വേഗത്തിലാക്കണമെന്ന് എം.എല്‍.എ. പി.എസ്.സുപാല്‍ മന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
The post പിറയ്ക്കലില്‍ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]