
ജയ്പൂർ: രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ വിമത ശല്യത്തിൽ വലഞ്ഞ് നിൽക്കുകയാണ് രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും എന്നതാണ് വാസ്തവം. നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്. രാഹുൽ ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന് വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രാചരണ രംഗത്തേക്ക് രാഹുൽ ഗാന്ധി എത്തുന്നില്ല എന്നൊരു ആക്ഷേപം രാജസ്ഥാനിൽ ബിജെപി ഉയർത്തിയിരുന്നു. ഇതിനൊക്കെയുള്ള മറുപടി എന്ന നിലയിലാണ് കോൺഗ്രസ് വലിയ വിജയം നേടുമെന്നും പ്രചാരണ രംഗത്ത് സജീവമായി താൻ ഉണ്ടാകുമെന്നുമുള്ള സൂചന രാഹുൽ ഗാന്ധി മുന്നോട്ട് വെക്കുന്നത്.
Last Updated Nov 16, 2023, 11:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]