
കിവി പഴം കഴിക്കാൻ പലര്‍ക്കും ഇഷ്ടമല്ല എന്നതാണ് സത്യം. എന്നാല്‍ ഒരുപാട് ആരോഗ്യഗുണങ്ങള്‍ കിവി പഴത്തിനുണ്ട്. അതിനാല്‍ തന്നെ ഇഷ്ടമില്ലെങ്കില്‍ കൂടിയും ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്. അറിയാം കിവി പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍
വൈറ്റമിൻ സിയാല്‍ സമ്പന്നമായതിനാല്‍ തന്നെ കിവി പഴം കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും
ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും കിവി പഴത്തിലുള്പ്പെട്ടിരിക്കുന്നു
ദഹനത്തെ എളുപ്പത്തിലാക്കുന്ന ഫൈബറിന്റെ മികച്ചൊരു സ്രോതസാണ് കിവി. അതിനാല്‍ ദഹനപ്രശ്നങ്ങളുള്ളവര്‍ക്കും കിവി നല്ലതാണ്
കിവിയിലുള്ള ‘ഫൈറ്റോന്യൂട്രിയന്റ്സ്’ഉം ‘ആന്റി-ഓക്സിഡന്റ്സ്’ഉം ക്യാൻസര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പറയപ്പെടുന്നു
വൈറ്റമിൻ സി കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ കിവി ശ്വാസകോശാരോഗ്യത്തിനും ഏറെ നല്ലതാണ്
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് കിവി പഴം. കലോറി കുറഞ്ഞ, ഫൈബര്‍ കാര്യമായി അടങ്ങിയതിനാലാണിത്
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കാഴ്ചാശക്തി വര്ധിപ്പിക്കുന്നതിനുമെല്ലം കിവി പഴം നല്ലതാണ്. കിവിയിലുള്ള വൈറ്റമിൻ-സി, വൈറ്റമിൻ- ഇ എന്നിവയാണിതിന് സഹായകമാകുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]