
ദുബൈ: ദുബൈ എയര്‍ഷോയുടെ 18-ാമത് പതിപ്പിന് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ ഗംഭീര തുടക്കം. ഈ മാസം 17 വരെ അഞ്ചു ദിവസങ്ങളിലായാണ് എയര്ഷോ നടക്കുക. 148 രാജ്യങ്ങളില്‍ നിന്ന് 14,00 വ്യോമയാന രംഗത്തെ പ്രദര്‍ശകര്‍ പങ്കെടുക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച പ്രദര്‍ശനം കാണാനെത്തിയിരുന്നു. യുഎഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മറ്റ് ഭരണാധികാരികള്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം പ്രദര്‍ശനം കാണാനെത്തിയിരുന്നു.
Read Also –
ആദ്യ ദിനം 19100 കോടി ദിർഹത്തിന്റെ കരാറിനാണ് പ്രദർശനം സാക്ഷിയായത്. എമിറേറ്റ്സ് എയർലൈനാണ് യു.എസ് കമ്പനിയുമായി ശതകോടികളുടെ കരാറിലെത്തിയത്. 95 വൈഡ് എയർക്രാഫ്റ്റുകൾ വാങ്ങുന്നതിനാണ് ഇരുകമ്പനികളും കരാറിലേര്‍പ്പെട്ടത്. കഴിഞ്ഞ തവണ നടന്ന എയർഷോയിൽ 104,000 സന്ദർശകരാണ് പ്രദർശനത്തിലെത്തിയിരുന്നത്. ഇത്തവണയും പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ദിവസേന ഉച്ചയ്ക്ക് 2ന് നടക്കുന്ന എയർഷോ കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. എമിറേറ്റ്സ് എയർലൈന്‍ പുറമെ മറ്റ് വിമാന കമ്പനികളും വന്‍ തുകയുടെ കരാറുകളിലേര്‍പ്പെട്ടു. 1100 കോടി ഡോളറിന്റെ 30 ബോയിങ് 787 ഡ്രീംലൈനറുകൾക്കുള്ള ഓർഡറാണ് ഫ്ലൈ ദുബായ് നൽകിയത്. മൊറോക്കൻ ദേശീയ വിമാനക്കമ്പനിയായ റോയൽ എയർ മറോക്ക് രണ്ട് 787 ഡ്രീംലൈനറിനും റോയൽ ജോർദാനിയൻ നാലു 787-9 ഡ്രീംലൈനർ ജെറ്റുകൾക്കും ഓർഡർ നൽകി. ലാത്വിയൻ എയർലൈൻ 30 എയർബസ് എ220-300 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചു. ടർക്കിഷ് ബജറ്റ് കാരിയറായ സൺഎക്സ്പ്രസ് 90 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകി.
Last Updated Nov 14, 2023, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]