മമ്മൂട്ടി നായകനാവുന്ന ‘ബസൂക്ക’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡിനോ. ഗെയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് ഈ ചിത്രം.
ദീപാവലി ദിനത്തിൽ വൈകീട്ട് ബസൂക്കയുടെ പുതിയ പോസ്റ്ററെത്തുമെന്ന് മമ്മൂട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പോസ്റ്ററിന്. ആ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് പുറത്തുവന്ന പോസ്റ്ററിന് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഏറെ കൗതുകവും, സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാവും മമ്മൂട്ടിയുടേത്.
പാൻ ഇന്ത്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ബസൂക്ക. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം. മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം -നിമേഷ് രവി,എഡിറ്റിംഗ് -നിഷാദ് യൂസഫ്, കലാസംവിധാനം -അനിസ് നാടോടി. കോസ്റ്റ്യൂം – ഡിസൈൻ-സമീരാ സനീഷ്, മേക്കപ്പ് – ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത് സുരേഷ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]