ഒരു സൂപ്പർസ്റ്റാർ ആയിട്ടും ബോളിവുഡ് താരം സൽമാൻ ഖാൻ വന്നവഴി മറന്നില്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് അദ്ദേഹം നടനെ പുകഴ്ത്തി സംസാരിച്ചത്.
മാതാപിതാക്കളെ ബഹുമാനിക്കുന്നതിലും സഹജീവികളോട് സ്നേഹത്തോടെ പെരുമാറുന്നതിലും സൽമാൻ ഖാനെ കണ്ട് എല്ലാവരും പഠിക്കണമെന്നും ജാവേദ് അക്തർ പറഞ്ഞു. കുട്ടിക്കാലത്ത് സൽമാൻ ഖാൻ അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നുവെന്നും വീട്ടിൽ വരുന്ന അതിഥികളോട് പോലും അങ്ങനെ സംസാരിക്കാറില്ലായിരുന്നുവെന്നും ജാവേദ് അക്തർ വേദിയിൽ പറഞ്ഞു.
സൽമാൻ ഖാന്റെ പിതാവ് സലീം ഖാനും വേദിയിലുണ്ടായിരുന്നു. ഷോലെ, ദീവാർ, ഡോൺ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുമിച്ച് എഴുതിയ തിരക്കഥാകൃത്തുക്കളാണ് സലീം ഖാനും ജാവേദ് അക്തറും.
മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ‘ടെെഗർ 3’യാണ് സൽമാൻ ഖാന്റെ പുതിയ ചിത്രം. ദീപാവലി ദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.
ആദ്യദിനം ചിത്രം 35 കോടിയോളം നേടിയേക്കുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്പെെ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രത്തിൽ വലിയ താരനിരയാണുള്ളത്.
കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്.
പഠാൻ എന്ന ചിത്രത്തിലെ കഥാപാത്രമായാണ് അദ്ദേഹമെത്തുക. ഷാരൂഖിന്റെ പഠാനിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയിരുന്നു.
ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രേവതിയും ടൈഗർ 3-യിൽ പ്രധാനവേഷത്തിലുണ്ട്.
ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]