
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു. ടേക്ക് ഓഫിന് തൊട്ടുമുന്പുമുണ്ടായ ഇടിയുടെ ആഘാതത്തില്‍ തൂണ് തകര്‍ന്നു. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് ജമ്മുവിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് ബോയിംഗ് 737-800 വിമാനത്തിന്റെ വലതു ചിറകാണ് തൂണിലിടിച്ചത്.
പാസഞ്ചര്‍ ടെര്‍മിനലില്‍നിന്ന് റണ്‍വേയിലേക്ക് പോകുന്നതനിടെയായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് വിമാനം ബേയിലേക്ക് മാറ്റി മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ അയച്ചത്. അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സംഭവം പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]