
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞ സമരക്കാർക്ക് പരിക്കേറ്റു. സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. കൊൽക്കത്തയിലാണ് സമരക്കർ തീവണ്ടി തടഞ്ഞത്. പണിമുടക്ക് ആണെങ്കിലും സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിൽ ആണ്. രാജ്യത്ത് തീവണ്ടി ഗതാഗതവും സുഗമമായി തുടരുകയാണ്. ഇത് തടസ്സപ്പെടുത്തി ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ വേണ്ടിയാണ് സിഐടിയു പ്രവർത്തകർ തീവണ്ടി തടഞ്ഞത്.
രാവിലെ യൂണിയൻ കൊടിയുമായി എത്തിയ പ്രവർത്തകർ തീവണ്ടി വരുന്നത് കണ്ടതോടെ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് കെടിവീശി തീവണ്ടി നിർത്താൻ ആവശ്യപ്പെട്ടു. നേരത്തെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തീവണ്ടി വേഗം കുറഞ്ഞാണ് ട്രാക്കിലൂടെ പോയിരുന്നത്. ഇതിനിടെ തടയാനെത്തിയ സമരക്കാരുടെ ദേഹത്ത് തട്ടുകയായിരുന്നു. ഉടനെ മറ്റ് സമരക്കാർ ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
The post തീവണ്ടി തടയാൻ ട്രാക്കിൽ നിന്നു; രണ്ട് സിഐടിയു പ്രവർത്തകർക്ക് പരിക്ക് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]