
ന്യൂഡൽഹി
ഗാർഹിക ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്ന പാചകവാതക സബ്സിഡി വിതരണം മൂന്നുവർഷമായി കുറച്ചുവരുകയാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു.
പ്രത്യേക ഉത്തരവോ കാരണമോ ഇല്ലാതെ സബ്സിഡി വിതരണം കേന്ദ്രസർക്കാർ കുറയ്ക്കുന്നത് സംബന്ധിച്ച് ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിങ് പുരിയാണ് രേഖാമൂലം മറുപടി നൽകിയത്.
2018-– -2019ൽ സബ്സിഡിയിനത്തിൽ 31,539 കോടി രൂപ നൽകി. നിലവിൽ 3658 കോടിയായി കുറഞ്ഞു. സബ്സിഡിവിതരണം ഗണ്യമായി കുറച്ചതോടെ സർക്കാർ പാവങ്ങളിൽനിന്ന് കൊള്ളയടിച്ചത് കോടിക്കണക്കിനു രൂപയാണ്. വിലവർധന കണക്കിലെടുക്കുമ്പോൾ സബ്സിഡിയിലെ കുറവുമൂലമുണ്ടായ ആഘാതം പല മടങ്ങായി വർധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]