
ശ്രീനഗർ: ലഷ്കർ-ഇ-ത്വയ്ബായുമായി ബന്ധമുള്ള രണ്ട് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. കശ്മീരിലെ ബഡ്ഗാമിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. വാസീം എ ഗനായ്, ഇഖ്ബാൽ എ ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ഭീകരരുടെ പക്കൽ നിന്നും വലിയ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് പിസ്റ്റൽ, രണ്ട് പിസ്റ്റൽ മാഗസീൻ, 12 പിസ്റ്റൽ തിരകൾ, എകെ-47ന്റെ 32 തിരകൾ എന്നിവ സംഘത്തിൽ നിന്നും കണ്ടെടുത്തു.
പുൽവാമയിൽ നിന്നും ഏതാനും ദിവസങ്ങൾ മുമ്പാണ് ലഷ്കർ ഭീകരരുടെ ആറംഗ സംഘത്തെ പോലീസ് പിടികൂടിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് സഹായം ചെയ്യുന്നവരായിരുന്നു അറസ്റ്റിലായത്.
ഭീകരർക്ക് പാർപ്പിട സൗകര്യം ഒരുക്കുക, യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. ഇതിന് പിന്നാലെയാണ് രണ്ട് ലഷ്കർ ഭീകരരെ കൂടി പോലീസ് ബഡ്ഗാമിൽ നിന്ന് പിടികൂടിയിരിക്കുന്നത്.
The post കശ്മീർ പോലീസിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം;രണ്ട് ലഷ്കർ ഭീകരരെ പിടികൂടി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]